കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്റെ മുന്നിൽ വച്ച് ഈ പൊലയാടി മോന്റെ രോമത്തെ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...


‘ഓര്‍മ്മയുണ്ടോ ഈ മുഖം’ - ഈ ഡയലോഗുമായി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍റെ പിറവി 1994ലാണ് സംഭവിച്ചത്. ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി ത്രയത്തിന്‍റെ ഏറ്റവും മഹത്തായ വിജയം. ഒപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി അവരോധിക്കപ്പെട്ടു. ‘ഐ ആം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന് ഭരത് ചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരായി എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. സുരേഷ് ഗോപിയുടെ കരിയര്‍ കമ്മീഷണറിന് മുമ്പും പിന്നീടും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായാണ് കമ്മീഷണര്‍ വിലയിരുത്തപ്പെടുന്നത്. ഭരത് ചന്ദ്രനെ മലയാളത്തിലുണ്ടായ ഏറ്റവും ഉള്‍ക്കരുത്തുള്ള പൊലീസ് കഥാപാത്രമായും.

മാഡം, ഓർമ്മയുണ്ടോ ഈ മുഖം? ജീവിതത്തിൽ ഒരുപാടു മുഖങ്ങളിങ്ങനെ കേറിയിറങ്ങി പോയതല്ലേ. ചിലപ്പോൾ മറന്നുകാണും. പത്തുപന്ത്രണ്ടു കൊല്ലം മുൻപുള്ള കഥയാ. അന്നു ഞാൻ കണ്ണൂർ എ.എസ്.പി., ഓൺ പ്രൊബേഷൻ. ടൗണിലെ കുബേരന്മാരുടെ നിശാക്ലബ്ബിൽ ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് കുടിച്ചു ബോധംകെട്ടവന്മാരുടെ നടുക്കു നിന്ന് record dance ചെയ്ത നിങ്ങളെ, ഞാൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. രാത്രി മുഴുവൻ നിങ്ങൾ ലോക്കപ്പിലിരുന്നു കരഞ്ഞു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ പിഴയടയ്ക്കാൻ പണമില്ലാതിരുന്ന നിങ്ങൾക്കു വേണ്ടി, ഞാൻ എന്റെ പേഴ്സിൽ നിന്നു പണമെടുത്തടച്ചു.

എന്നിട്ട് വണ്ടിക്കൂലിക്കും വഴിച്ചെലവിനും ആഹാരത്തിനും കൈയീന്ന് കാശു തന്ന് ഒരു കോൺസ്റ്റബിളിനെ കൂട്ടി നിങ്ങളെ വീട്ടിൽ കൊണ്ടെത്തിച്ചു. സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അന്ന് കണ്ണുനിറഞ്ഞു പറഞ്ഞതോർമ്മയുണ്ടോ, മാഡം അച്ചാമ്മ വർഗ്ഗീസിന്? പത്രക്കാർക്ക് കൊടുക്കാതെ ഇപ്പോഴും എന്റെ പേഴ്സണൽ ഫയലിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്, അന്നത്തെ പഴയ അക്കാമ്മ ചാക്കോയുടെ ഫോട്ടോയും സ്റ്റേറ്റ്മെന്റ്സും. എന്താ അതു കാണണോ, ഈ മുഖം ഓർമ്മ വരാൻ? ഒരല്പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം സാർ.

I'm sorry. But, ഒരപേക്ഷയുണ്ട്. സൽക്കാരവും പാർട്ടിയും സ്വാപ്പിംഗും ഡിന്നറും ബഹളവുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലും സാറിനും മാത്രമായി ഇവരെ ഒറ്റയ്ക്ക് കിട്ടുമെങ്കിൽ ഒന്നറിയിച്ചു കൊടുക്കണം. കഴിയുമെങ്കിൽ ഒന്നു മനസ്സിലാക്കി കൊടുക്കണം, ആണെന്ന വാക്കിന്റെ അർത്ഥമെന്താണെന്ന്.


ഹും... നായ. എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. ഓർത്തോ, I am Bharath Chandran. Just remember that.