ലേലം ഫിലിമിലെ ഏറ്റവും ഹൃദ്യമായ സീന്‍ , "ഒന്നുമില്ലച്ചായ, വെറുതെ ഓർത്തു പോയതാ ...എന്റെ ഉമ്മാടെ മുഷിഞ്ഞ കാച്ചീടെ തുമ്പും പിടിച്ച് ആദ്യമായിട്ട് ഇവിടുത്തെ അന്നദാന പുരേല് , ഇലയുടെ മുൻപിൽ വന്നിരുന്ന ദിവസം .അപ്പച്ചന്റെ വിരലേൽ തൂങ്ങിപ്പിടിച് അന്നിച്ചായനും വന്നു വിളംബിതരാൻ..... കൂട്ടത്തിൽ ഇവനും ..അപ്പനും അമ്മേം ഒന്നും ഇല്ലാത്തവൻ ആണെങ്കിലും ഇച്ചായന്റെ വാലേൽ പിടിച്ച് നടക്കുമ്പോ ഒരു കൂടപ്പിറപ്പിന്റെ ഗമയാരുന്നു ഇവന് ....അല്ലേട ......"
"നീയെന്നതിനാ ഇപ്പൊ ഇതൊക്കെ ?"
"വെറുതെ ഓർക്കുവ ഇച്ചായാ ..ഒരു ദിവസം കടതിണ്ണ്‍ല് , ഉറക്കത്തില് ഞെട്ടി ഉണരുമ്പോ ,ദെ എന്നെ ഇങ്ങനെ പിടിച്ച് ഞെരിക്കുവ എന്റെ ഉമ്മ. ..അപസ്മാരം കൂടിയിട്ട് ..പേടിച്ചു കണ്ണുപൂട്ടി ഞാൻ മിണ്ടാതെ കിടന്നു ..നേരം വെളുക്കുമ്പോ കെട്ടിപ്പിടിച്ച് കിടന്നിരുന്ന എന്റെ ഉമ്മാടെ കയ്യും കാലും ഒക്കെ ഇങ്ങനെ തണുത്ത വിറങ്ങലിച്ച് ... ആരൊക്കെയോ ചേർന്ന് ഉമ്മാടെ മയ്യത്ത് എടുത്തോണ്ട് പോയിക്കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഒറ്റക്ക് ....അന്ന് ഒരേ ഒരു വഴിയെ അറിയുമായിരുന്നുള്ളൂ എനിക്ക് .. ഏതു നേരത്ത് വന്നു കേറിയാലും ഇല നിറച്ച ആഹാരം വിളമ്പി തരുന്ന ഈ വലിയ വീട്ടിലേക്കുള്ള വഴി ....അന്ന് ഞാൻ അന്നദാന പുരയില് വന്നിരുന്നു നിലവിളിച്ചപ്പോൾ ,ഇറങ്ങി വന്നത് ഇച്ചായനാ.. കരയണ്ടാടാന്നു പറഞ്ഞു കയ്യിലിരുന്ന കളിപ്പാട്ടം എനിക്ക് തന്നു .. അന്ന് മുതൽ തുടങ്ങിയതല്ലേ ഇച്ചായ ഇങ്ങനെ നിഴല് പോലെ കൂടെ നടക്കാൻ... ..എന്നിട്ടും..............
=========================================================================
സോമന്റെ എക്കാലത്തെയും മറക്കാനാവാത്ത ഡയലോഗ് .
നേരാ തിരുമേനീ… ഈപ്പച്ചന്‍ പള്ളിക്കൂടത്തീപ്പോയിട്ടില്
ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ പിതാവേ…
ങാ.. പിന്നെ കള്ളുവിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില് അപ്പന്‍ കെടക്കുന്നേന്റെ എടതുഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി കാട്ടില് കള്ളക്കാച്ച് തൊടങ്ങുമ്പോ ഇന്നത്തെ ഈ മദ്യരാജാവിന് ചക്കരേം കൊടോം കൊഴലും വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല… അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ പിതാവേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം…
മിസ്റ്റര്‍ ഈപ്പന്‍…..
ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്… കുടുമ്പപാരമ്പര്യം.. കേട്ടോ തിരുമേനീ എന്റ്റെ അപ്പന്‍ സായിപ്പിനെ കൊന്നിട്ട് കഴുമരത്തേ കേറുന്ന കാലത്ത്, ദേ ഈ നിക്കുന്ന കുടുംബമഹിമക്കാരന്‍ കുന്നേ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണന്‍ സായ്‌വിന്റെ ബംഗ്ലാവിലാ പണി… പണീന്നു വച്ചാല്… സായിപ്പിനെ കുളിപ്പിക്കണം.. പെടുപ്പിക്കണം.. കെടക്ക കൊടാഞ്ഞു വിരിച്ച് കെടത്തണം.. പിന്നെ…
ഈപ്പച്ചാ, ഞാന്‍…..!
ച്ചീ.. മിണ്ടിപ്പോകരുത്.. തിരുമേനി കണ്ടു കാണും..ഇവന്റെ താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറാപ്പുകള്… നാലിന്റേം തൊലി വെളുവെളാന്നാ… പിന്നെ പൂച്ചേടെ ജാതി കണ്ണും… ജനുസിന്റെ കൊണം…
ഫാ… എടാ.. നിന്റെ അപ്പനല്ലടാ.. അപ്പന്റെ അപ്പന്‍ കൂട്ടിക്കൊടുത്ത കഥയാ ഞാനീപ്പറായുന്നത്..
നില്ല് പിതാവേ, തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞത്… ? ഫാ.. പോസ്കണ്‍ അല്ലടാ.. സ്പോക്കണ്‍.. ഔട്ട്സ്പോക്കണ്‍… ങാ..അതു തന്നെ അതിന്റെ കൊറവ് ഈപ്പച്ചന്‍ സഹിച്ചോളാം… കേട്ടോ തിരുമേനീ… കര്‍ത്താവിന്റെ കാര്യത്തിലും അതേ.. കള്ളുകച്ചോടത്തിന്റെ കാര്യത്തിലും അതേ.. എനിക്കൊരു മെത്രാച്ചന്റേം എടനില വേണ്ട… മനസി വെച്ചോ തിരുമേനീ.. അയാം ഔട്ട്സ്പോക്കണ്‍… വാടാ…
